Wednesday 3 July 2013

ആത്മഹത്യ മുനമ്പുകള്‍ നടന്ന് തീര്‍ക്കുന്നവരോട്,

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ  ദാര്‍ശനിക സമസ്യ ആത്മഹത്യയാണന്ന് പറഞ്ഞത് ആല്‍ബേര്‍ കമ്യുവാണ്.ഇതാണെന്‍റെ ലോകം ഇതു മാത്റം വേറെ ലോകമില്ല എന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്ന    ലോകത്തെ വൈപരീത്യങ്ങളുടെ സഹജപ്റതികരണമാവാം ഒരു പക്ഷെ സ്വയംഹത്യ. തിരക്കുപിടിച്ചൊരാള്‍ ബദ്ധപ്പെട്ട് പോകുന്നു. ആരെക്കെയോ അയാളെ വിളിക്കുന്നുണ്ട്. സമയമില്ലെന്നു പറഞ്ഞ് ധൃതിയില്‍ പരക്കം പാഞ്ഞ് ഒരിടത്തും നില്ക്കാതെ മുറിയിലെത്തി ചേര്‍ന്ന് ജീവനൊടുക്കുന്നത് കാക്കനാടന്‍റെ കഥാപാത്റമാണ്. മരണദിനത്തിന്‍റെ മണിമുഴക്കവുമായി ഇടപ്പള്ളിയും ആത്മാവിന്‍റെമുറിവുകള്‍പേറി രാജലക്ഷ്മിയും വിഷക്കോപ്പ നുകര്‍ന്ന് നന്തനാരും വിക്ടര്‍ ലീനസും കിഷോറുമെല്ലാം നടന്നെത്തിയതും ഇവിടേക്ക് തന്നെ.വിഷാദരോഗമെന്നോ സിറാടോണെന്നോ ഇന്‍ഡോള്‍ അസറ്റിക്കാസിഡെന്നോ ശാസ്ത്റം വ്യാഖ്യാനിച്ചേക്കാം.പുപോലെ മനോഹരമായ ജീവിതത്തിന്‍റെ ഇതള്‍ കൊഴിക്കാന്‍ ഇവരെ എത്തിച്ചെതെന്താകാം.
ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ ആര്‍ത്തനാദം പോലെപായുന്ന ജീവിതത്തെ നോക്കിക്ക ണ്ടത് ചുള്ളിക്കാടാണ്.സ്വാതന്ത്യത്തിന്‍റെ മുര്‍ത്തനിമിഷത്തില്‍ അത് കാണാന്‍ നില്‍ക്കാതെ വെ
ള്ളിയാങ്കല്ലില്‍ തുമ്പിയായി ഉയര്‍ന്ന് പറന്ന ദാസന്‍ ഉയര്‍ത്തിയ ചോദ്യംഇന്നുംഅനുരണനം ചെയ്യുന്നു.വയസിനെ അവഗണിച്ച് ആഴക്കടലിലേക്ക് കൊതുമ്പ് വളളമിറക്കുന്ന കിഴവനെ സൃഷ്ടിച്ച ഹെമിംഗ് വേയും കരുതിവച്ചത് തിരനിറച്ച തോക്കായിരുന്നുവെന്നത് ചരിത്റം.